ജിസാറ്റ്-6 വിക്ഷേപണം ഇന്ന്
ജിസാറ്റ്-6 വിക്ഷേപണം ഇന്ന്
Thursday, August 27, 2015 12:40 AM IST
ചെന്നൈ: ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്-ആറ് വിക്ഷേപണത്തിന്റെ 29 മണിക്കൂര്‍ കൌണ്ട്ഡൌണ്‍ ആരംഭിച്ചു. ഇന്നു വൈകുന്നേരം 4.52ന് ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനം ജിഎസ്എല്‍വി-ഡി6 ല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണു വിക്ഷേപണം. കൌണ്ട്ഡൌണ്‍ ഇന്നലെ രാവിലെ 11.52ന് ആരംഭിച്ചു.


ജിസാറ്റ് ശ്രേണിയിലെ 12-ാമത്തേതും ഇന്ത്യന്‍ നിര്‍മിത വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളില്‍ 25-ാമത്തേതുമാണ് ജിസാറ്റ്-6. അഞ്ച് എസ്-ബാന്‍ഡും ഒരു സി-ബാന്‍ഡുമാണു ജിസാറ്റില്‍ നിന്നു ലഭിക്കുക.

ഒമ്പതു വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. ആറുമീറ്റര്‍ വ്യാസമുള്ള എസ്-ബാന്‍ഡ് ആന്റിന ഈ ഉപഗ്രഹത്തിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.