മഴക്കെടുതി: യുപിയില്‍ ആറുമാസത്തിനിടെ 93 പേര്‍ മരിച്ചു
Thursday, August 27, 2015 12:44 AM IST
ലക്നോ: മഴക്കെടുതിയില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 93 ആയി. ഫെബ്രുവരിക്കുശേഷമുള്ള കണക്കാണിത്. കര്‍ഷക രക്ഷയ്ക്കാ യി 3,400 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗ ത്തുനിന്നു യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും നിയമസഭയില്‍ മന്ത്രി ശിവ്പാല്‍ യാദവ് അറിയിച്ചു. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 12 ലക്ഷം രൂപ വീതം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.