സഞ്ജയ്ദത്തിനു 30 ദിവസം പരോള്‍
സഞ്ജയ്ദത്തിനു 30 ദിവസം പരോള്‍
Thursday, August 27, 2015 12:46 AM IST
പൂന: മുംബൈ സ്ഫോടനക്കേസില്‍ അഞ്ചുവര്‍ഷം തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടു പൂന യെര്‍വാദ ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു.

മകള്‍ക്ക് അസുഖമായതിനാല്‍ പരോള്‍ അനുവദിക്കാമമെന്ന ദത്തിന്റെ ആവശ്യം അധികൃതര്‍ അംഗീകരിക്കുയായിരുന്നു. രണ്ടു ദിവസത്തെ നടപടികള്‍ക്കുശേഷം പരോള്‍ അനുവദിക്കും. 14 ദിവസത്തെ പരോളിനു ശേഷം ജനുവരിയിലാണു ദത്ത് ജയിലില്‍ തിരികെയെത്തിയത്. 2013 മേയില്‍ തടവ് ആരംഭിച്ചതു മുതല്‍ 146 ദിവസം ദത്ത് ജയിലിനു പുറത്താണു കഴിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.