കടല്‍ക്കൊല: നടപടി തടഞ്ഞു
Thursday, August 27, 2015 12:37 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേരളതീരത്തു കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കോടതി നടപടികള്‍ സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഇരുരാജ്യങ്ങളിലെയും കോടതി നടപടികള്‍ സ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. എന്നാല്‍, ട്രൈബ്യൂണലിന്റെ അന്തിമ വിധി ഉണ്ടാകുന്നതു വരെ അനിശ്ചിതകാലത്തേക്ക് നടപടികള്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം ജസ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ ഇന്നലെ കോടതി പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ തീരുമാനമുണ്ടാകാന്‍ നാല് മാസത്തിലധികം വേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷം ജനുവരി 13നു കേസ് വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.