രാജ്യത്ത് 12% മഴക്കുറവ്
രാജ്യത്ത് 12% മഴക്കുറവ്
Thursday, August 27, 2015 12:39 AM IST
ന്യൂഡല്‍ഹി: രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 12 ശതമാനം കുറവായി. സെപ്റ്റംബര്‍ 30-ന് അവസാനിക്കുന്ന കാലവര്‍ഷം 12 ശതമാനം കുറവാകുമെന്നു കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. ഇപ്പോള്‍ ഓഗസ്റ് അവസാനിക്കുമ്പോഴേക്ക് മഴക്കുറവ് ഇത്രയുമായത് മൊത്തം കമ്മി പ്രവചനത്തിലും കൂടുതലാകാന്‍ ഇടയാക്കും. സെപ്റ്റംബറില്‍ മഴ ശരാശരിയിലും കുറവാകുമെന്നാണു പ്രവചനം.

ഇന്നലെ രാവിലത്തെ നിലവച്ചു കേരളത്തില്‍ മഴ 31 ശതമാനം കുറവാണ്. തീരകര്‍ണാടക (28 ശതമാനം), വടക്കന്‍ കര്‍ണാടക (44 ശതമാനം), തെലുങ്കാന (25 ശതമാനം), മറാത്തവാഡ (50 ശതമാനം), മധ്യമഹാരാഷ്ട്ര (38 ശതമാനം), കൊങ്കണ്‍ (32 ശതമാനം), ഗുജറാത്ത് (21 ശതമാനം), പഞ്ചാബ് (31 ശതമാനം), ഹരിയാന (28 ശതമാനം), പടിഞ്ഞാറന്‍ യുപി (30 ശതമാനം), കിഴക്കന്‍ യുപി (36), ബിഹാര്‍ (20 ശതമാനം) എന്നീ കാലാവസ്ഥാ ഡിവിഷനുകളില്‍ മഴ വളരെ കുറവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.