അന്വേഷണവുമായി സഹകരിക്കുമെന്നു ലൂയിസ് ബെര്‍ഗര്‍ കമ്പനി
Thursday, August 27, 2015 12:40 AM IST
പനാജി: കൈക്കൂലി ആരോപണത്തില്‍ ഗോവ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്നു ലൂയിസ് ബെര്‍ഗര്‍ കമ്പനി ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയിട്ടുണ്െടന്നു കമ്പനിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഗോവ പോലീസ് പുറപ്പെടുവിച്ച നോട്ടീസിനെതിരേ കമ്പനി നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി. ജപ്പാന്‍ ഏജന്‍സി ഗോവയില്‍ നടത്തിയ പദ്ധതികളില്‍ നടന്ന ക്രമക്കേടുകളക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്നു ക്രൈബ്രാഞ്ച് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ചര്‍ച്ചില്‍ അലെമാവോ ജയിലിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.