പിഞ്ചുകുട്ടികള്‍ക്കു കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ശിപാര്‍ശ
Friday, August 28, 2015 12:33 AM IST
ന്യൂഡല്‍ഹി: ആറുവയസില്‍ താഴെയുള്ള കുട്ടികളെ എല്ലാത്തരം ചൂഷണങ്ങള്‍, അവഗണനകള്‍ എന്നിവയില്‍ നിന്നു മോചിപ്പിക്കാന്‍ ഭരണഘടനാഭേദഗതി കൊണ്ടുവരണമെന്നു നിയമകമ്മീഷന്‍ ശിപാര്‍ശ ചെയ്തു.

അടിസ്ഥാനപരിചരത്തിനുള്ള അവകാശം നിര്‍ബന്ധിതമാക്കണം. ഇപ്പോഴുള്ള നിയമസംവിധാനം ഇതിനു പര്യാപ്തമല്ല. വിദ്യാഭ്യാസ അവകാശനിയമത്തിലും പ്രസവാനുകൂല്യങ്ങള്‍ സംബന്ധിച്ച നിയമത്തിലും ഭേദഗതി വേണം.


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന നയങ്ങളും പദ്ധതികളുമാണു കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നത്.ഇതിനെല്ലാം നിയമപരമായ പരിരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നു കമ്മീഷന്‍ കേന്ദ്ര നിയമമന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.