മെട്രോയിലെത്തിയ അതിഥി യാത്രക്കാരെ പരിഭ്രാന്തരാക്കി
Friday, August 28, 2015 12:34 AM IST
ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ തെരുവുനായ കയറി സൌജന്യയാത്ര നടത്തിയ സംഭവം യാത്രക്കാരുടെ മനസില്‍നിന്നു മാ റും മുമ്പേ മറ്റൊരു അതിഥിയുമെത്തി. ഇത്ത വണ പട്ടിയല്ല, വിഷപ്പാമ്പാണ്. അഞ്ചടി നീളമുള്ള മൂര്‍ഖന്‍.

യമുന ബാങ്ക് മെട്രോ സ്റേഷനിലാണ് ഇന്നലെ രാവിലെ മൂര്‍ഖനെ കണ്ടത്. ഇലക്ട്രിക്കല്‍ സ്വിച്ച് മുറിയിലാണു പാമ്പു കടന്നത്. സ്റേഷനിലെ ജൂണിയര്‍ എന്‍ജിനിയറായ അന്‍ഷുമാനാണ് പാമ്പിനെ ആദ്യം കണ്ടത്.സ്റേഷനില്‍ മൂര്‍ഖനെ കണ്ട വാര്‍ത്ത പരന്ന തോടെ ജീവനക്കാരും യാത്രക്കാരും തലങ്ങും വിലങ്ങും ഓടി. പക്ഷേ, പുറത്തെ ബഹളമൊന്നുമറിയാതെ മൂര്‍ഖന്‍ സ്വിച്ച് ബോക്സിന്മേല്‍ത്തന്നെ കിടന്നു. അന്‍ഷുമാന്‍ മേലധികാരികളെ വിവരം അറിയിച്ചു തുടര്‍ന്ന് വനപാലകരെത്തി പാമ്പിനെ പിടിച്ചു. അവര്‍ എത്തും വരെ പാമ്പ് പുറത്തിറങ്ങാതിരിക്കാന്‍ സ്വിച്ച് മുറിയുടെ വാതില്‍ പുറത്തുനിന്ന് അടച്ചു. വാതിലിന്റെ അടിഭാഗത്തുകൂടി മൂര്‍ഖന്‍ പുറത്തേക്ക് ഇറങ്ങാതിരിക്കാന്‍ ഒരു ചൂലുകൊണ്ട് മൂടിവച്ചു.


വനപാലകര്‍ പിടികൂടിയ മൂര്‍ഖനു പരിക്കൊന്നുമില്ലാതിരുന്നതിനാല്‍ കാട്ടിലേക്കു കയറ്റിവിട്ടു. വനമേഖലയിലൂടെ ഒഴുകുന്ന യമുനയുടെ സമീപത്തുള്ള ഈ മെട്രോ സ്റേഷന്‍ മൂര്‍ഖന്മാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഇതു രണ്ടാംതവണയാണ് ഇവിടെ മൂര്‍ഖന്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇവിടെ മൂര്‍ഖനെ കണ്െടത്തിയിരുന്നു. അതിനെയും പിടികൂടി കാട്ടിലേക്ക് വിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.