രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ഓണാശംസകള്‍
രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ഓണാശംസകള്‍
Friday, August 28, 2015 11:58 PM IST
ന്യൂഡല്‍ഹി: കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്‍മാര്‍ ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കേരളത്തില്‍ ജാതിമത ഭേദങ്ങള്‍ക്കതീതമായി എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും ഒന്നു ചേര്‍ന്ന് ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്നു രാഷ്ട്രപതി തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഓണം ശുഭാപ്തി വിശ്വാസത്തിന്റെയും പ്രകൃതിയുടെ വരദാനങ്ങള്‍ക്കു നന്ദി പറയാനു മുള്ള അവസരമാണെന്നും പറഞ്ഞ അദ്ദേഹം മലയാളികളുടെ ഈ പുതുവര്‍ഷം രാജ്യമെമ്പാടും സന്തോഷത്തിന്റെയും അഭിവൃദ്ധിയുടെയും ഒരു പുതിയ യുഗപ്പിറവിയുണ്ടാകട്ടെ എന്നും ആശംസിച്ചു.


ഓണത്തിന്റെ എല്ലാ ഭാവുകങ്ങളും രാജ്യത്തിനു മൊത്തം ആശംസിച്ചാണ് ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി സന്ദേശം നല്‍കിയത്. ഓണം വിളവെടുപ്പിന്റെ ഉത്സവമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ കൃഷിയുടെ മാഹാത്മ്യം ഉയര്‍ത്തുന്നതാണ് ഓണമെന്നും ഈ ഉത്സവും രാജ്യമെമ്പാടും സന്തോഷവും സമാധാനവും കൊണ്ടു വരട്ടെ എന്നും ഉപരാഷ്ട്രപതിയും ആശംസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.