ബിഹാറിലെ റാലിക്കു സോണിയ ഗാന്ധി എത്തും
ബിഹാറിലെ റാലിക്കു സോണിയ ഗാന്ധി  എത്തും
Sunday, August 30, 2015 12:31 AM IST
പാറ്റ്ന: വിശാല മതേതരസഖ്യത്തിന്റെ ആദ്യസംയുക്ത റാലിയെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അഭിസംബോധന ചെയ്യും. മുഖ്യമന്ത്രി നിതീഷ്കുമാറും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും ചേര്‍ന്നാണു റാലി സംഘടിപ്പിക്കുന്നത്. രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദും ബിഹാറിന്റെ ചുമതലയുള്ള സി.പി ജോഷിയും പങ്കെടുക്കും. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കില്ല എന്നാണു സൂചന. സമാജ്വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവ് എത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. മുന്‍ യുപിഎ സര്‍ക്കാര്‍ ബിഹാറിനു രണ്ടുലക്ഷം കോടി രൂപ നല്‍കിയിരുന്നെന്നും നരേന്ദ്ര മോദിയെപ്പോലെ അതുവച്ചു പരസ്യം നടത്തിയില്ലെന്നും ബിഹാര്‍ കോണ്‍ഗ്രസ് ചീഫ് അശോക് ചൌധരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.