മക്കള്‍ അഞ്ചുണ്െടങ്കില്‍ സമ്മാനമായി രണ്ടു ലക്ഷം നല്‍കാമെന്നു ശിവസേന
Sunday, August 30, 2015 12:49 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അഞ്ചു മക്കളുള്ള ഹിന്ദു കുടുംബങ്ങള്‍ക്കു രണ്ടു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നു ശിവസേന. അടുത്തിട പുറത്തു വന്ന സെന്‍സസ് വിവരങ്ങളില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നതില്‍ ആശങ്കപ്പെട്ടാണു ശിവസേനയുടെ നടപടി. സംഘപരിവാര്‍ സംഘടനയുടെ ആഗ്ര യൂണിറ്റാണു രണ്ടു ലക്ഷം രൂപ സമ്മാനം നല്‍കാനുള്ള പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. ശിവസേന ജില്ലാ മേധാവിയുടേതായിരുന്നു പ്രഖ്യാപനം.

2010നും 2015നും ഇടയില്‍ ജനിച്ച കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണു പാരിതോഷികം ലഭിക്കുക. മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നു ലഭിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റുമായിട്ട് വേണം മാതാപിതാക്കള്‍ ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കാനെന്നും ശിവസേന അറിയിച്ചു. രാജ്യത്ത് മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ശിവസേന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും മുസ്ലിം പുരുഷന്മാര്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യന്മാരുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.