ഇറേനിയന്‍ ബോട്ട്: ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു
Monday, August 31, 2015 12:47 AM IST
ന്യൂഡല്‍ഹി: കേരളതീരത്തുനിന്നു ദുരൂഹസാഹചര്യത്തില്‍ ഇറേനിയന്‍ ബോട്ട് കണ്െടത്തിയ കേസില്‍ ഇന്റര്‍പോള്‍ ബ്ളൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ബോട്ടിലുള്ള 12 വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇറാനോട് ഇന്റര്‍പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രാന്‍സിലെ ലിയോണിലെ ഇന്റര്‍പോളിന്റെ ആസ്ഥാനം മുഖേന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഏജന്‍സിയാണ് ബോട്ടിലുണ്ടായിരുന്ന ഇറാന്‍ പൌരന്മാരുടെ വിവരം ലഭ്യമാക്കാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. ജൂലൈ മൂന്നിനാണു കേരള തീരത്ത് ഇറേനിയന്‍ ബോട്ട് കണ്െടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.