കൂട്ടുകാരന്റെ ഭയംമൂലം ആക്രമണം ഒഴിവായെന്നു പാക് ഭീകരന്‍ നാവേദ്
കൂട്ടുകാരന്റെ ഭയംമൂലം ആക്രമണം ഒഴിവായെന്നു പാക് ഭീകരന്‍ നാവേദ്
Monday, August 31, 2015 12:49 AM IST
ജമ്മു: പിടിക്കപ്പെട്ട ലഷ്കറെ തോയിബ ഭീകരന്‍ മുഹമ്മദ് നാവേദിനോടൊപ്പം കാഷ്മീരില്‍ നുഴഞ്ഞുകയറിയ മറ്റൊരു ഭീകരന്റെ ഭയം ഭീകരാക്രമണം ഒഴിവാകാന്‍ കാരണമായതായി റിപ്പോര്‍ട്ട്. നവേദിനെ ചോദ്യം ചെയ്ത വേളയില്‍ പുറത്തുവന്നതാണ് ഈ വിവരം.

ഇന്ത്യന്‍ സൈനികര്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന സാംബ ജില്ലയിലെ ബറി ബ്രാഹ്മണ വിപണി അക്രമിക്കാനായിരുന്നു പാക്കിസ്ഥാന്‍ ഭീകരരുടെ പദ്ധതി. ആക്രമണത്തിന് നവേദും പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍വാല സ്വദേശിയായ അബു ഒകാസയും എകെ47 യന്ത്രത്തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി സ്ഥലത്തെത്തി. പക്ഷേ, വിപണിക്ക് അടുത്തെത്തിയപ്പോള്‍ അബു ഉറക്കെ കരയാനും ഭയന്നു വിറയ്ക്കാനും തുടങ്ങി. അബുവിന്റെ ഭയംമൂലം ആക്രമണ പദ്ധതി നടക്കാതെ പോവുകയായിരുന്നു. ഇവരുടെ ട്രക്ക് ഡ്രൈവര്‍ ഖുര്‍ഷീദ് അഹമ്മദ് ഇതു ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നാവേദ് ആക്രമണം നടത്താന്‍തന്നെ തീരുമാനിച്ചു. സൈന്യത്തിനുനേര്‍ക്ക് വെടിവയ്ക്കുകയും ചെയ്തു. സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെട്ട അബുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി അഞ്ചു ലക്ഷം രൂപ നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.