സ്ത്രീകള്‍ക്ക് ശല്യം: 371 പേര്‍ പിടിയില്‍
Monday, August 31, 2015 12:49 AM IST
ന്യൂഡല്‍ഹി: 20 ദിവസങ്ങള്‍ക്കിടയില്‍ സ്ത്രീകളെ ശല്യം ചെയ്ത 371 പേര്‍ ഡല്‍ഹി പോലീസിന്റെ ഊര്‍ജിതശ്രമത്തിന്റെ ഭാഗമായി അറസ്റിലായി. കൂടാതെ, സംശയം തോന്നിയ 2,400 പേരെ കസ്റഡിയി ലെടുത്തു. ആഡംബര ജീവിതത്തിനു പേരുകേട്ട തെക്കന്‍ ഡല്‍ഹിയാണ് ഇതില്‍ മുന്‍പന്തിയില്‍. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ സൌത്ത് കാമ്പസ്, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണു കൂടുതല്‍ അറസ്റുകള്‍ നടന്നത്. ചേരിപ്രദേശങ്ങള്‍ നിറഞ്ഞ നഗരത്തിന്റെ വടക്കന്‍ പ്രദേശത്തു നിന്ന് എഴുപതോളം പൂവാലന്മാര്‍ കസ്റഡിയിലായി. പിടികൂടുന്നവരുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും കൌണ്‍സിലിംഗ് ഉള്‍പ്പെടെ നല്‍കുകയും ചെയ്യുന്നുണ്െടന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.