ബിഹാറില്‍ ഏഴ് മാവോയിസ്റുകള്‍ അറസ്റില്‍
Tuesday, September 1, 2015 12:29 AM IST
ബങ്ക: ബിഹാറിലെ ബങ്ക ജില്ലയില്‍നിന്ന് ഏഴ്് തീവ്രവാദി മാവോയിസ്റുകളെ സുരക്ഷാസേന പിടികൂടി. റിസര്‍വ് പോലീസ്, പ്രത്യേക സുരക്ഷാ സേന, ജില്ലാ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ അറസ്റ്ചെയ്തത്. പൊഖാറിയ ബസ് സ്റാന്‍ഡില്‍നിന്നാണു മാവോയിസ്റുകളെ കസ്റഡിയിലെടുത്തത്. അഞ്ച് നാടന്‍ കൈത്തോക്കുകള്‍, 25ലിറ്റര്‍ പെട്രോള്‍, കയര്‍, നക്സല്‍ അനുകൂല പുസ്തകങ്ങള്‍, നോട്ടീസുകള്‍ എന്നിവ ഇവരില്‍നിന്നു പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.