ആര്‍എസ്എസ് ത്രിദിന യോഗം ഇന്നുമുതല്‍; മോദി പങ്കെടുക്കും
ആര്‍എസ്എസ് ത്രിദിന യോഗം ഇന്നുമുതല്‍; മോദി പങ്കെടുക്കും
Wednesday, September 2, 2015 11:00 PM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിനെ വരുതിയില്‍ നിര്‍ത്താമെന്ന കണക്കുകൂട്ടലില്‍ ഇന്നു തുടങ്ങുന്ന ആര്‍എസ്എസ് ത്രിദിന നേതൃയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ബിജെപി അനുകൂല സംഘടന യായ ബിഎംഎസ് മാത്രം വിട്ടുനില്‍ക്കുന്ന രാജ്യവ്യാപക ദേശീയ പണിമുടക്കു ദിവസമാണു സമന്വയ ബൈഠക് എന്ന പേരില്‍ ഡല്‍ഹിയില്‍ സംഘപരിവാറിന്റെ സുപ്രധാന യോഗം നടക്കുന്നത്.

തെക്കന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള മധ്യാഞ്ചല്‍ ഭവനില്‍ നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി മോദിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും സംഘപരിവാറിലെ 15 സംഘടനകളുടെ പ്രതിനിധികളും ഉണ്ടാകും. ബിജെപി അധ്യക്ഷന്‍ അമിത് ഷായും സംബന്ധിക്കും. ആര്‍എസ്എസിന്റെ തലപ്പത്തു ള്ള 25 പ്രമുഖരും പ്രധാനപ്പെട്ട മറ്റു 12 സംഘപരിവാര്‍ അഫിലിയേറ്റ് സംഘടനകളുടെ വിവിധ തലങ്ങളിലെ ചുമതലകളുള്ള പ്രതിനിധികളും അടക്കം 93 പേരാകും സമ്മേളനത്തില്‍ സംബന്ധിക്കുകയെന്ന് ആര്‍എസ്എസ് മുഖ്യവക്താവ് (അഖിലഭാരതീയ പ്രചാര്‍ പ്രമുഖ്) മന്‍മോഹന്‍ വൈദ്യ പറ ഞ്ഞു. കേരളത്തില്‍ നിന്ന് ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാറും യോഗത്തിലുണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായാണ് ആര്‍എസ്എസ് ബൈഠക് എന്ന പ്രചാരണം ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു ധാരണയില്ലാത്തവര്‍ നടത്തുന്നതാണെന്ന് വൈദ്യ പറഞ്ഞു.

മതാടിസ്ഥാനത്തിലുള്ള ജന സംഖ്യാ കണക്കു വ്യക്തമാക്കുന്ന 2011ലെ സെന്‍സസ് വിവരങ്ങള്‍ വിലയിരുത്തുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനോ, കണക്കെടുപ്പിനോ, തീരുമാനമെടുക്കാനോ അല്ല ഇന്നത്തെ യോഗമെന്നു വൈദ്യ അവകാശപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന്റെയും ബിജെപിയുടെ വയും പ്രവര്‍ത്തനം അടക്കമുള്ള യോഗ ത്തില്‍ ചര്‍ച്ചാവിഷയമാകും.

മത സെന്‍സസിനു പുറമേ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്, ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭം, വിമുക്ത ഭടന്മാരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സമരം, ഭൂമി ഏറ്റെടുക്കല്‍ നിയമം, ചരക്കു സേവന നികുതി ബില്ല് എന്നിവ മുതല്‍ കേരളത്തിലെ ആര്‍എസ്എസ്- സിപിഎം സംഘര്‍ഷവും ഭാവിവളര്‍ച്ചയ്ക്കുള്ള പരിപാടികളും അടക്കമുള്ളവ വെള്ളിയാഴ്ച വൈകുന്നേരം വരെ തുടരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. പ്രധാനമന്ത്രി മോദി യോഗത്തില്‍ പങ്ക ടുക്കുമെന്നു വൈദ്യ വ്യക്തമാക്കി. മുന്‍നിശ്ചയിച്ച ഔദ്യോഗിക ജോലികള്‍ ഉള്ളതിനാല്‍ മോദി മുഴുസമയവും പങ്കെടുക്കില്ല. പകരം മുതിര്‍ന്ന കേന്ദ്രമന്ത്രിമാരാകും യോഗത്തില്‍ പൂര്‍ണമായും പങ്കെടുക്കുക. കേന്ദ്രസര്‍ക്കാരിലേക്കു സംഘപരിവാറുകാര്‍ക്കു പരാതികള്‍ അയയ്ക്കാനും പരിഹാരം കാണാനും ഒരു സ്ഥിരം സംവിധാനം വേണമെന്ന നിര്‍ദേശവും യോഗത്തില്‍ പരിഗണിച്ചേക്കും. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക, വിദേശ നയങ്ങളെക്കുറിച്ചുള്ള ആര്‍എസ്എസിന്റെ ആശങ്കകളും പരാതികളും നിര്‍ദേശങ്ങളും മോദിക്കും സഹമന്ത്രിമാര്‍ക്കും മുന്നില്‍ അവതരിപ്പിക്കും. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരേ സംഘപരിവാര്‍ അനുകൂല സംഘടനകളുടെ എതിര്‍പ്പ് ഇല്ലായിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ ഭേദഗതികള്‍ നടപ്പിലാക്കുമായിരുന്നു എന്നു സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്), ഭാരതീയ കിസാന്‍ സംഘ് എന്നീ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സംഘപരിവാറിന്റെ ശക്തമായ നിലപാടിനെത്തുടര്‍ന്നാണു ഭൂമിയേറ്റെടുക്കല്‍ നിയമത്തിനായി വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കില്ലെന്നു പ്രധാനമന്ത്രിക്കു പ്രഖ്യാപിക്കേണ്ടി വന്നത്.


വിദ്യാഭ്യാസ മേഖലയിലും സാമ്പത്തിക രംഗത്തും ആര്‍എസ്എസിന്റെ ലക്ഷ്യങ്ങളും പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കുറെയൊക്കെ മുന്നോട്ടുപോകുന്നതായാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, ഇക്കാര്യങ്ങളില്‍ കുറേക്കൂടി ശക്തവും വേഗത്തിലുമുള്ള നടപടികള്‍ വേണമെന്നാണ് ആര്‍എസ്എസ് നിര്‍ദേശം. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെയും ആഭിമുഖ്യമുള്ളവരെയും കൂടുതല്‍ പ്രാമുഖ്യം നല്‍കാനും മോഹന്‍ ഭഗവത് നിര്‍ദേശം നല്‍കും.സംഘടനാപരമായ വിലയിരുത്തലുകള്‍ക്കായി വര്‍ഷത്തില്‍ മൂന്നു തവണ വീതം ആര്‍എസ്എസ് യോഗം ചേരാറുണ്ട്. സംഘട നാ വിഷയങ്ങളാണു പ്രധാനമായും പരിഗണിക്കുകയെന്നും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി കടന്നുവന്നാല്‍ മാത്രമേ വിലയിരുത്തൂവെന്നും മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കും നിര്‍ദിഷ്ട തൊഴില്‍ പരിഷ്കരണങ്ങള്‍ക്കുമെതിരേ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഇന്നു നടത്തുന്ന പൊതുപണിമുടക്കില്‍ നിന്നും പിന്മാറാന്‍ ബിഎംഎസിനോട് ആര്‍എസ്എസ് നിര്‍ദേശിച്ചിട്ടില്ലെന്നും വൈദ്യ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.