കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരേ പണിമുടക്കു തുടങ്ങി
Wednesday, September 2, 2015 11:00 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മിനിമം വേതനം 15,000 രൂപയെങ്കിലും ആക്കുക, തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിരം ജീവനക്കാരുടേതിനു സമാനമായ വേതനം നല്‍കുക തുടങ്ങിയ പന്ത്രണ്ട് ഇന ആവശ്യങ്ങള്‍ ഉന്നയിച്ച സംയുക്ത തൊഴിലാളി യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. പത്ത് തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണു പണിമുടക്കുന്നത്. ആദ്യം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് പണിമുടക്കില്‍ നിന്ന് പിന്‍മാറിയിരുന്നു.

ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐടിയുസി, ടിയുസിസി, എസ്ഇഡബ്ള്യുഎ, എഐസിസി, ടിയുസി, യുടിയുസി, എല്‍പിഎഫ്, ഓള്‍ ഇന്ത്യ ഫെഡറേഷന്‍സ് ഓഫ് ബാങ്ക്സ് അംഗങ്ങള്‍, ഇന്‍ഷ്വറന്‍സ്, ഡിഫന്‍സ്, കേന്ദ്രസംസ്ഥാന ജീവനക്കാര്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും.

ജൂലൈയില്‍ പണിമുടക്ക് നട ത്താനാണ് നേരത്തേ സംയുക്ത തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെ, എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം നടക്കുന്നതിനാല്‍ പണിമുടക്കു മാറ്റിവയ്ക്കണമെന്ന് ബിഎംഎസ് അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് ഈ മാസം രണ്ടിലേക്കു പണിമുടക്ക് മാറ്റിയത്. എന്നാല്‍, പണിമുടക്കിന് ആഹ്വാനം ചെയ്ത ദിവസം അടുത്തതോടെ ആര്‍എസ്എസ് സമ്മര്‍ദം ശക്തമാക്കുകയും ബിഎംഎസ് പിന്‍മാറുകയുമായിരുന്നു. ബിഎംഎസ് ഇല്ലെങ്കിലും പണിമുടക്ക് വന്‍വിജയമായിരിക്കുമെന്നും തൊഴിലാളിവിരുദ്ധനയങ്ങളും മനോഭാവവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരായ സമര ത്തില്‍ ബിഎംഎസിന് വൈകിയാണെങ്കിലും അണി ചേരേണ്ടിവരുമെന്നും ഐഎന്‍ടിയുസി സംസ്ഥാ ന പ്രസിഡന്റ് ആര്‍. ചന്ദ്ര ശേഖരന്‍ പറഞ്ഞു.


സമരം പ്രഖ്യാപിച്ച തൊഴിലാളി സംഘടനകളുമായി കേന്ദ്രധനമ ന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിക്കാന്‍ തയാറായില്ല. പരിശോധിക്കാമെന്ന പതിവു വാഗ്ദാനം മാത്രമാണ് അദ്ദേഹം നല്‍കിയത്. ഈ സാഹചര്യത്തിലാണ് പണിമുടക്കില്‍ ഉറച്ചു നില്‍ക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചത്.

റെയില്‍വേ ഒഴികെ എല്ലാ മേഖലകളിലും പണിമുടക്കു ബാധിക്കും.സാമൂഹികസുരക്ഷ, തൊഴിലാളി സംഘടനകള്‍ക്ക് 45 ദിവസ ത്തിനകം രജിസ്ട്രേഷന്‍, ആംഗന്‍ വാ ടി, ഉച്ചഭക്ഷണം, ആശ, സമാന്തര അധ്യാപകര്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കു കീഴിലു ള്ളവരെ തൊഴിലാളികളായി അംഗീകരിക്കണം, അവര്‍ക്ക് നിയമാധിഷ്ഠിത മിനിമം വേതനവും ആനുകൂല്യങ്ങളും നല്‍കണം, ബോണസിനും ഗ്രാറ്റുവിറ്റിക്കുമുള്ള പരിധി നീക്കുക, തന്ത്രപ്രധാനമേഖലകളില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പൊതുമേഖലാ സ്ഥാപന ങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ അവസാനിപ്പിക്കുക,വിലക്കയറ്റം നേരിടാന്‍ പൊതുവിതരണം ശക്തമാക്കുക, ഊഹക്കച്ചവടത്തി നും അവധിവ്യാപാരത്തിനും അറുതിവരുത്തുക തുടങ്ങിയവയാണ് സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന മറ്റാവശ്യങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.