ചുവന്ന ബീക്കണ്‍ ലൈറ്റ് സംസ്ഥാനത്തു നാലു പേര്‍ക്കു മാത്രം
ചുവന്ന ബീക്കണ്‍ ലൈറ്റ് സംസ്ഥാനത്തു നാലു പേര്‍ക്കു മാത്രം
Wednesday, September 2, 2015 11:01 PM IST
ന്യൂഡല്‍ഹി: മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെല്ലാം ചുവന്ന ബീക്കണ്‍ ലൈറ്റുള്ള കാറില്‍ കയറി യഥേഷ്ടം വിലസാമെന്ന് ഇനി കരുതേണ്ട. ചുവന്ന ലൈറ്റ് ഉപയോഗിക്കാനുള്ള അധികാരം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ഭരണഘടനാ പദവിയിലുള്ള കേന്ദ്രത്തിലെ അഞ്ചും സംസ്ഥാനത്തെ നാലു പേര്‍ക്കും മാത്രമായി ചുവന്ന ബീക്കണ്‍ ലൈറ്റ് പരിമിതപ്പെടുത്തണമെന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പിന്തുണ അറിയിച്ചതായി സൂചന.

ഭരണഘടനാ പദവിയിലുള്ളവര്‍ മാത്രമേ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാവൂ എന്നു 2013 ഡിസംബറില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചുവന്ന ലൈറ്റ് ഉപയോഗിക്കാവുന്നവരുടെ പട്ടിക പുതുക്കണമെന്നും മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റീസ് എന്നിവര്‍ക്കു കേന്ദ്രത്തിലും സംസ്ഥാനത്ത് ഗവര്‍ണര്‍, മുഖ്യമന്ത്രി, നിയമസഭ സ്പീക്കര്‍, ഹൈക്കോടതി ചീഫ് ജസ്റീസ് എന്നിവര്‍ക്കും മാത്രമേ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കാവൂ എന്നാ ണു ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം.


ബീക്കണ്‍ലൈറ്റ് ഉപയോഗിക്കു ന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ആവശ്യപ്പെട്ടിട്ടുണ്ട്. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കൊപ്പം ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരും അനുകൂല അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഭരണഘടനാ പദവിയിലുള്ളവര്‍ വാഹനത്തില്‍ ഉണ്െടങ്കില്‍ മാത്രമേ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാവൂയെന്നു കര്‍ശന നിര്‍ദേശം നല്‍കണമെന്നു സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ആംബുലന്‍സ്, ഫയര്‍ സര്‍വീസ്, സെക്യൂരിറ്റി വാഹനങ്ങള്‍ എന്നിവയില്‍ ചുവന്ന ലൈറ്റ് ഉപയോഗി ക്കരുത്. മറ്റുനിറങ്ങളിലുള്ള ലൈറ്റുകള്‍ ഉപയോഗിക്കാം. വിഐപികള്‍ക്ക് സെക്യൂരിറ്റി പോവുന്ന വാഹനങ്ങ ള്‍ റെഡ് ലൈറ്റ് ഉപയോഗിക്കരുത്. വിവിധ തരം ശബ്ദങ്ങളുണ്ടാക്കുന്ന ഹോണുകള്‍, പ്രെഷര്‍ ഹോണുകള്‍ എന്നിവ ഒരു മാസത്തിനകം എടുത്തുമാറ്റണം. ഉത്തരവിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.