കേന്ദ്ര ധനമന്ത്രിക്കെതിരേ വിമുക്തഭടന്മാര്‍
Thursday, September 3, 2015 12:25 AM IST
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷനു വേണ്ടി സമരം നടത്തു ന്ന വിമുക്ത ഭടന്‍മാര്‍. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടാകാത്തതിനു പിന്നില്‍ ധനമന്ത്രിയും ഉദ്യോഗസ്ഥരുമാണെന്നു വിമുക്ത ഭടന്‍മാര്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചു തങ്ങള്‍ക്കു പരാതികളൊന്നുമില്ല. അദ്ദേഹം മൌനം പാലിക്കുന്നത് എന്തു കൊണ്ടാണെന്നു മനസിലാക്കാന്‍ വൈ കി. പദ്ധതി നടപ്പാക്കുമെന്ന് അധികാത്തിലെത്തുന്നതിനു മുമ്പു റിവാരിയിലും സിയാച്ചിനിലും പിന്നീട് ഐഎന്‍എസ് വിക്രമാദിത്യയിലും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ധനമ ന്ത്രിയും ഉദ്യോഗസ്ഥരുമാണു പദ്ധതി നടപ്പാക്കുന്നതില്‍ പ്രധാന തടസമുണ്ടാക്കുന്നതെന്നാണു വ്യക്തമാകുന്നതെന്നു ഭോപ്പാലില്‍ നിന്നുള്ള റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ വിനായക് പറഞ്ഞു.


വണ്‍ റാങ്ക് വണ്‍ പെന്‍ഷനൊ പ്പം വാര്‍ഷിക പെന്‍ഷന്‍ പുതുക്കല്‍ നടപ്പാക്കാനാകില്ലെന്നു അരുണ്‍ ജെയ്റ്റ്ലി പറഞ്ഞതാണു വിമുക്ത ഭടന്‍മാരുടെ പ്രതിഷേധത്തിനിടയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.