ഗെയ്ക്വാദിനെ കസ്റഡിയില്‍ വാങ്ങും
Sunday, October 4, 2015 12:48 AM IST
ബംഗളൂരു: കന്നഡ പുരോഗമന സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സനാതന്‍ സന്‍സ്ത നേതാവ് സമീര്‍ ഗെയ്ക്വാദിനെ അന്വേഷണസംഘം കസ്റഡിയില്‍ വാങ്ങും.

ഇതിനായി വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതിയെ സമീപിക്കും. മഹാരാഷ്ട്രയില്‍ യുക്തിവാദ സാഹിത്യകാരനായിരുന്ന ഗോവിന്ദ് പന്‍സാരെയുടെ വധവുമായി ബന്ധപ്പെട്ടു ഗെയ്ക്വാദിനെ മുംബൈ പോലീസ് അറസ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നു കണ്െടടുത്ത ഫോണ്‍ നമ്പറുകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണു കരുതുന്നത്.

ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ദാബോല്‍ക്കറുടെയും കൊലപാതകം അന്വേഷിക്കുന്ന സംഘവുമായി സഹകരിച്ചാണു കര്‍ണാടക സിഐഡിയും അന്വേഷണം നടത്തുന്നത്. ഇരുവരുടെയും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാണു കല്‍ബുര്‍ഗി വധത്തിന്റെയും പിന്നിലെന്നാണു പോലീസ് നിലപാട്. മൂവരുടെയും കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്െടന്നു തെളിയിക്കുന്ന ഫോണ്‍ നമ്പറുകള്‍ മഹാരാഷ്ട്ര പോലീസിനു ലഭിച്ചിരുന്നു.


ഗെയ്ക്വാദിന്റെ ഡയറിയില്‍നിന്നു ലഭിച്ച ഫോണ്‍നമ്പറുകള്‍ ദാബോല്‍ക്കര്‍, കല്‍ബുര്‍ഗി കേസുകളില്‍ നിലവില്‍ അന്വേഷണ പരിധിയിലുള്ളവയാണെന്നാണു കണ്െടത്തല്‍. ദാബോല്‍ക്കര്‍ കേസ് സിബിഐയും കല്‍ബുര്‍ഗി കേസ് കര്‍ണാടക പോലീസുമാണ് അന്വേഷിക്കുന്നത്.

എന്നാല്‍, കല്‍ബുര്‍ഗിയുടെ കൊലപാതകം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രതികളുടെ വിവരം ശേഖരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.