ഇംഗ്ളീഷ് ചാനല്‍ നീന്തി അമ്മയും മകളും ലിംക റിക്കാര്‍ഡ്സില്‍
Sunday, October 4, 2015 12:49 AM IST
ഉദയ്പുര്‍: ഇംഗ്ളീഷ് ചാനല്‍ നീന്തിക്കടന്ന അമ്മയും മകളും ഒരേ സമയം ലിംക ബുക് ഓഫ് റിക്കാര്‍ഡ്സില്‍ കയറിപ്പറ്റി. രാജസ്ഥാനിലെ പ്രശസ്ത നീന്തല്‍താരം ഭക്തിശര്‍മയും അമ്മയും കോച്ചുമായ ലീന ശര്‍മയുമാണ് ഈ അപൂര്‍വനേട്ടത്തിന് അര്‍ഹരായത്.

2008 ജൂലൈ 23ന് ഇംഗ്ളണ്ടില്‍നിന്ന് 18 മണിക്കൂര്‍കൊണ്ട് 36 കിലോമീറ്റര്‍ നീന്തിയാണ് ഇരുവരും ഫ്രാന്‍സിലെത്തിയത്.

ഇംഗ്ളീഷ് ചാനല്‍ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യക്കാരിയെന്ന ബഹുമതി ഭക്തി ശര്‍മയ്ക്കാണ്. കൂടാതെ ഏഴു കടലുകളും താണ്ടിയ ഏഷ്യക്കാരിയെന്ന ബഹുമതിയും ഭക്തിശര്‍മയ്ക്കുതന്നെ. ജൂലൈ 13ന് ഇവരുടെ ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. പ്രതികൂലമായ കാലാവസ്ഥയും ശക്തിയേറിയ തിരമാലകളും ഇവരെ പിന്നോട്ടടിച്ചു.


ഒമ്പതു മണിക്കൂര്‍ നീന്തിയ ഇവര്‍ കപ്പലിന്റെ ക്യാപ്റ്റന്‍ ആന്‍ഡി കിംഗിന്റെ ഉപദേശപ്രകാരം നീന്തല്‍ അവസാനിപ്പിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.