ആംഗലാ മെര്‍ക്കല്‍ ഇന്ന് ഇന്ത്യയിലെത്തും
ആംഗലാ മെര്‍ക്കല്‍ ഇന്ന് ഇന്ത്യയിലെത്തും
Sunday, October 4, 2015 11:41 PM IST
ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ജര്‍മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കല്‍ ഇന്ന് ഇന്ത്യയിലെത്തും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍, ബൌദ്ധിക സ്വത്തവകാശത്തെ സംബന്ധിക്കുന്ന തര്‍ക്കങ്ങള്‍, ഇന്ത്യയില്‍ വ്യവസായങ്ങള്‍ ചെയ്യുന്നതിനുള്ള തടസങ്ങള്‍ എന്നിവ പ്രധാന ചര്‍ച്ചാവിഷയങ്ങളായേക്കും. കൂടാതെ, സുരക്ഷ, വിദ്യാഭ്യാസം, പ്രതിരോധം, ഉത്പാദനം, മാലിന്യ നിര്‍മാര്‍ജനം, നഗരവികസനം എന്നീ മേഖലകളെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.