റഫാല്‍ കരാര്‍ ഈ വര്‍ഷമെന്ന്
Sunday, October 4, 2015 11:56 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കു യുദ്ധവിമാനങ്ങളുടെ കുറവുണ്െടന്നു വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ. ഫ്രാന്‍സുമായുള്ള റഫാല്‍ കരാര്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും കരാറിനായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും വ്യോമസേനാ ദിനത്തിനു മുന്നോടിയായി നടന്ന വാര്‍ഷികയോഗത്തില്‍ വ്യോമസേനാ മേധാവി വ്യക്തമാക്കി.


ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശന സമയത്താണു ഫ്രാന്‍സില്‍നിന്ന് 36 റഫാല്‍ ജെറ്റുകള്‍ വാങ്ങാന്‍ തീരുമാനമായത്.

108 റഫാല്‍ ജെറ്റുകളോ ഇവയോടു സാമ്യമുള്ള മറ്റു ജെറ്റുകളോ ഉള്‍പ്പെടുന്ന ആറു സ്ക്വാഡ്രണുകള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആവശ്യമുണ്െടന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.