ഇന്ദ്രാണി മുഖര്‍ജി അപകടനില തരണം ചെയ്തു
ഇന്ദ്രാണി മുഖര്‍ജി അപകടനില തരണം ചെയ്തു
Monday, October 5, 2015 12:39 AM IST
മുംബൈ: മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷല്‍ കസ്റഡിയില്‍ കഴിയവേ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇന്ദ്രാണി മുഖര്‍ജി അപകടനില തരണം ചെയ്തു. ഇന്ദ്രാണിയുടെ നിലയില്‍ പുരോഗതിയുണ്െടന്നും മനഃശാസ്ത്രജ്ഞന്റെ അഭിപ്രായംകൂടി പരിഗണിച്ചശേഷം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ജെജെ ആശുപത്രി ഡീന്‍ ഡോ. ടി.പി. ലഹാനെ പറഞ്ഞു. നിലവില്‍ ഇവര്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ബൈക്കുള ജയിലില്‍ അബോധാവസ്ഥയില്‍ കണ്െടത്തിയ ഇന്ദ്രാണിയെ വെള്ളിയാഴ്ചയാണു ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷാദരോഗത്തിനുള്ള ഗുളിക അമിതമായി കഴിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ അബോധാവസ്ഥയിലായതെന്നാണു പ്രാഥമിക നിഗമനം. ഹിന്ദുജ ഹോസ്പിറ്റലില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ഇവരുടെ മൂത്രത്തില്‍ വിഷാദരോഗത്തിനുള്ള ഗുളിയായ ബെന്‍സോഡയാസിഫിന്‍ അമിതയളവില്‍ കണ്െടത്തിയിരുന്നു. സാധാരണ വിഷാദരോഗമരുന്ന് കഴിക്കുന്ന വ്യക്തിയില്‍ ബെന്‍സോഡയാസിഫിന്‍ അളവ് 200 ആണെങ്കില്‍ ഇന്ദ്രാണിയുടെ മൂത്രസാമ്പിളില്‍ ഇത് 2088 ആയിരുന്നു.


2012ല്‍ ആദ്യവിവാഹത്തിലെ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണിയെ മുംബൈ പോലീസ് അറസ്റ് ചെയ്തത്. കേസില്‍ ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായി എന്നിവരും അറസ്റിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.