കാഷ്മീരില്‍ രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
കാഷ്മീരില്‍ രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
Monday, October 5, 2015 12:39 AM IST
ശ്രീനഗര്‍: കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ ബിഎസ്എഫുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ജയ്ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു. അദില്‍ പത്താന്‍, ബുര്‍മി എന്നിവരാണു കൊല്ലപ്പെട്ടത്. പുല്‍വാമയിലെ ഹാരി വില്ലേജില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്െടന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് എത്തിയ ബിഎസ്എഫ് ജവാന്മാര്‍ക്കെതിരേ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.ഒരു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു ബിഎസ്എഫ് ഇരുവരെയും വധിച്ചത്. ഒരു ജവാനു പരിക്കേറ്റു. രണ്ട് എകെ 47 തോക്കുകളും തിരകളും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നു കണ്െടടുത്തു. 2001ല്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയതു പാക് ഭീകരസംഘടനായ ജയ്ഷെ മുഹമ്മദാണ്. കാഷ്മീരിലും ഡല്‍ഹിയിലും ജയ്ഷെ ഭീകരര്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്െടന്ന് അവന്തിപുര പോലീസ് സൂപ്രണ്ട് ഇര്‍ഷാദ് അഹമ്മദ് പറഞ്ഞു. 1999ല്‍ ഇന്ത്യന്‍ വിമാനം ഹൈജാക്ക് ചെയ്തു പിന്നീട് ഇന്ത്യ വിട്ടയച്ച മസൂദ് അസറാണ് ജയ്ഷ് ഇ മുഹമ്മദിന്റെ സ്ഥാപകന്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.