സംവരണത്തെ ആര്‍എസ്എസ് തുടക്കം മുതല്‍ എതിര്‍ത്തിരുന്നുവെന്നു ലാലു
സംവരണത്തെ ആര്‍എസ്എസ് തുടക്കം മുതല്‍ എതിര്‍ത്തിരുന്നുവെന്നു ലാലു
Tuesday, October 6, 2015 12:33 AM IST
ഹാജിപുര്‍: സംവരണപ്രശ്നത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി ആക്രമിച്ചു വീണ്ടും ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ്. ആര്‍എസ്എസ് തുടക്കംമുതലേ സംവരണത്തെ എതിര്‍ത്തിരുന്നുവെന്നു സ്ഥാപകനേതാവ് എം.എസ്. ഗോള്‍വാക്കറുടെ പുസ്തകം ഉദ്ധരിച്ചാണു ലാലു സമര്‍ത്ഥിച്ചത്.

ജാതിസംവരണത്തിനു പകരം സാമ്പത്തിക സംവരണമാണ് ആര്‍എസ്എസിന്റെ നിലപാടെന്നു ഗോള്‍വാക്കറിന്റെ പുസ്തകം ഉയര്‍ത്തിക്കാട്ടി ലാലു പറഞ്ഞു. വൈശാലിയിലെ മഹുവയില്‍ മത്സരിക്കുന്ന മൂത്തമകന്‍ തേജ് പ്രതാപ് യാദവിന്റെ തെരഞ്ഞെടുപ്പു പൊതുയോഗത്തിലും ഈ പുസ്തകം ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹം മറന്നില്ല.


ഗുരുവായ ഗോള്‍വാക്കറിന്റെ ചിന്തകളാണ് ആര്‍എസ്എസിന്റെ ഇപ്പോഴത്തെ നേതാക്കളും വച്ചുപുലര്‍ത്തുന്നതെന്നു മോഹന്‍ ഭഗവതിന്റെ സമീപദിവസങ്ങളിലെ പ്രസ്താവനയെ പരാമര്‍ശിച്ചു ലാലു ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.