എന്‍ഡിഎ ഭരണത്തെ ന്യൂനപക്ഷങ്ങള്‍ ഭയക്കുന്നു: ഗുലാം നബി ആസാദ്
എന്‍ഡിഎ ഭരണത്തെ ന്യൂനപക്ഷങ്ങള്‍ ഭയക്കുന്നു: ഗുലാം നബി ആസാദ്
Tuesday, October 6, 2015 12:45 AM IST
പാറ്റ്ന: എന്‍ഡിഎ ഭരണം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ദിനംപ്രതി ഭീതിയിലേക്കു തള്ളിവിടുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്. ദാദ്രി സംഭവത്തെക്കുറിച്ചു നേതാക്കളുടെ പ്രതികരണങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ ഭയമുളവാക്കുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൌന സമ്മതത്തോടെയാണ് ഇതെല്ലാം നടക്കുന്നത്. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനു ബിജെപിയാണ് ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദാദ്രിയില്‍ പശുയിറച്ചി കഴിച്ചെ ന്ന് ആരോപിച്ച് കൊല്ലപ്പെട്ട മുഹമ്മദ് ഇഖ്ലാഹിന്റെ കുടുംബത്തി നും അദ്ദേഹത്തെ കൊന്നവര്‍ക്കും നീതിലഭിക്കുമെന്ന കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മയുടെ പ്രതികരണത്തെ അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തിന്റെ സംസ്കാരവും ഐക്യവും യോജിപ്പിക്കേണ്ട കേന്ദ്രമന്ത്രി കടമ മറക്കുകയാണ്. ഇരയാക്കപ്പെട്ടവര്‍ക്കു നീതിലഭിക്കുമെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നതെന്നും ആസാദ് പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.