ഫിലിം ഇന്‍സ്റിറ്റ്യൂട്ട് സമരം: സര്‍ക്കാര്‍ അയയുന്നു
ഫിലിം ഇന്‍സ്റിറ്റ്യൂട്ട് സമരം: സര്‍ക്കാര്‍ അയയുന്നു
Tuesday, October 6, 2015 12:33 AM IST
പൂന: സീരിയല്‍ നടന്‍ ഗജേന്ദ്ര ചൌഹാനെ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ഫിലിം ഇന്‍സ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ജൂണ്‍ 12 മൂതല്‍ നടത്തിവന്ന സമരം അവസാനിച്ചേക്കും. ചൌഹാനു പകരം ചെയര്‍മാനായി വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു സെക്രട്ടറി നിയമിതനാകുന്നതില്‍ എതിര്‍പ്പില്ലെന്നാണ് വിദ്യാര്‍ഥികളുടെ അഭിപ്രായം. നിലവിലുള്ള ഭരണസമിതിയില്‍ ചൌഹാന്‍ ചെയര്‍മാനാണെങ്കിലും ചാര്‍ജ് ഇതുവരെ ഏറ്റെടുത്തിട്ടില്ല. അദ്ദേഹത്തെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയതുമുതല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ ക്ളാസ് നടന്നിട്ടില്ല.


അമിതാഭ് ബച്ചന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖരെ ഒഴിവാക്കി ബിജെപി ആഭിമുഖ്യമുള്ള ചൌഹാനെ നിയമിച്ചതിനെതിരേയാണ് വിദ്യാര്‍ഥി പ്രക്ഷോഭം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.