ഏഴുപേരെ തട്ടിക്കൊണ്ടുപോയ 13 അംഗസംഘം അറസ്റില്‍
Tuesday, October 6, 2015 12:48 AM IST
റായിഗഡ്: അയല്‍ഗ്രാമവാസികളെ തട്ടിക്കൊണ്ടുപോവുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത 13 അംഗ സംഘം ഛത്തിസ്ഗഡിലെ റായിഗഡില്‍ അറസ്റിലായി.

ഛിര്‍വാണി ഗ്രാമത്തില്‍ നിന്ന് ഏഴുപേരെ തട്ടിയെടുത്ത ഹര്‍ദിജ്ഹരിയ ഗ്രാമവാസികളാണ് അറസ്റിലായത്. തട്ടിയെടുക്കപ്പെട്ട ഗ്രാമീണരെ രക്ഷിക്കാനെത്തിയ നാലംഗപോലീസ് സംഘത്തെയും ഇവര്‍ ആക്രമിച്ചിരുന്നുവെന്നു രായിഗഡ് എസ്.പി. സഞ്ജീവ് ശുക്ള അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.