ലാലുവിന്റെ മക്കളില്‍ ഇളയവന്‍ മൂത്തത്
Wednesday, October 7, 2015 11:54 PM IST
പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ രണ്ടുമക്കളുടെ പ്രായത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരാകരിച്ചു. സ്ഥാനാര്‍ഥികളുടെ പ്രായത്തെക്കുറിച്ചു തിരക്കേണ്ടത് കമ്മീഷന്റെ ചുമതലയല്ലെന്ന് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍. ലക്ഷ്മണന്‍ വ്യക്തമാക്കി.

ലാലുവിന്റെ മൂത്ത മകന്‍ തേജപ്രതാപ് മാഹുവ നിയോജകമണ്ഡലത്തിലേക്ക് സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയില്‍ പ്രായം 25 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അനിയന്‍ തേജസ്വിക്ക് ഒരുവയസ് കൂടുതലാണ്-26 വയസ്! നാമനിര്‍ദേശപത്രികയിലെ വയസ് പുറത്തായതോടെയാണു പരാതിയുമായി ചിലര്‍ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.


എന്നാല്‍, തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ വയസാണ് നാമനിര്‍ദേശപത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണു തേജസ്വി പ്രതാപ് വിശദീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.