അപൂര്‍വ ശലഭങ്ങളെ കണ്െടത്തി
Wednesday, October 7, 2015 12:50 AM IST
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ലോവര്‍ സുബന്‍സീരി ജില്ലയിലെ പാന്‍ഗെവാലിയില്‍ 50 അപൂര്‍വയിനം ചിത്രശലഭങ്ങളെ കണ്െടത്തി. മൂന്നു ദിവസമായി നടന്ന ശലഭമേളയുടെ രണ്ടാം ഘട്ടത്തിലെ തെരച്ചിലിലാണ് ഇവയെ കണ്െടത്തിയത്. അസാധാരണമായി മാത്രം കാണപ്പെടുന്ന ഭൂട്ടാന്‍ ഗ്ളോറി ഉള്‍പ്പെടെയുള്ള ചിത്രശലഭങ്ങളുടെ ഫോട്ടോ ക്യാമ്പില്‍ പങ്കെടുത്തവര്‍ കാമറയില്‍ പകര്‍ത്തി. ആസാം, നാഗാലാന്‍ഡ്, സിക്കിം സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ പങ്കെടുപ്പിച്ചു നിഗ്നുസീറോയാണു ചിത്രശലഭ മേള സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.