പ്രളയം: കേന്ദ്രസഹായം ലഭിച്ചതായി ജമ്മു കാഷ്മീര്‍ മന്ത്രി
Wednesday, October 7, 2015 12:51 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ധനസഹായത്തിലെ 1000 കോടി രൂപ ലഭിച്ചതായി സംസ്ഥാനസര്‍ക്കാര്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും താത്ക്കാലിക താമസസൌകര്യം ഒരുക്കുന്നതിനുമാണ് 1102 കോടി രൂപ ലഭിച്ചതെന്നു മന്ത്രി സയ്യിദ് ബഷാറത് ബുകാരി അറിയിച്ചു. പാംപോര്‍ എംഎല്‍എ സഹൂര്‍ അഹമ്മദിന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.