സോംനാഥ് ഭാരതിക്കു ജാമ്യം അനുവദിച്ചു
സോംനാഥ് ഭാരതിക്കു ജാമ്യം അനുവദിച്ചു
Thursday, October 8, 2015 11:42 PM IST
ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനില്‍ കുമാറാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ സ്വന്തം ജാമ്യവും തത്തുല്യമായ ആള്‍ ജാമ്യവും നല്‍കണം. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും അന്വേഷണത്തിനായി വിളിക്കുമ്പോള്‍ ഉടന്‍ ഹാജരാകണമെന്നുമുള്ള ഉപാധികളും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


ഭാര്യ ലിപിക മിത്രയാണ് സോംനാഥ് ഭാരതിക്കെതിരേ ഗാര്‍ഹിക പീഡനത്തിനും വധശ്രമത്തിനും കേസ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സോംനാഥ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രത്യേക ജാമ്യാപേക്ഷയും തള്ളിയ സുപ്രീംകോടതി, വിചാരണ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.