ശിവസേനയുടെ എതിര്‍പ്പ്: പാക് ഗായകന്റെ ഗസല്‍കച്ചേരി റദ്ദാക്കി
Thursday, October 8, 2015 11:43 PM IST
മുംബൈ: പ്രശസ്ത പാക് ഗായകന്‍ ഗുലാം അലി നാളെ മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ നടത്താനിരുന്ന സംഗീതപരിപാടി റദ്ദുചെയ്തു. ഗസല്‍ സംഗീതജ്ഞന്‍ ജഗ്ജിത് സിംഗിന്റെ സ്മരണാര്‍ഥമാണ് ഗസല്‍കച്ചേരി ഒരുക്കിയിരുന്നത്. ശിവസേനയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പരിപാടി വേണ്െടന്നുവച്ചത്. തീവ്രവാദത്തെ പ്രോ

ത്സാഹിപ്പിക്കുന്ന ഒരു രാജ്യത്തെ കലാകാരന്റെ പരിപാടിയുമായി മുന്നോട്ടുപോയാല്‍ തടയുമെന്നു ശിവസേനയുടെ സിനിമ വിഭാഗമായ ചിത്രപഥ് സേനയാണ് മുന്നറിയിപ്പു നല്കിയത്.


അലിയെ സംഗീതപരിപാടിക്കായി കൊണ്ടുവരരുതെന്നും കൊണ്ടുവന്നാല്‍ ശിവസേനയുടെ കോപത്തിനു പാത്രമാകുമെന്നും ചിത്രപഥ് സേനവിഭാഗ് പ്രമുഖ് മന്‍ഗേഷ് സതമകാര്‍ സംഗീത പരിപാടിയുടെ സംഘാടകര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 25ന് പൂനയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പാക് ഗായകന്‍ അതിഫ് അസ്ലാമിന്റെ സംഗീതപരിപാടിയും ശിവസേനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.