കാഷ്മീരില്‍ സൈനികവാഹനത്തിനു നേരേ തീവ്രവാദി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
Thursday, October 8, 2015 12:06 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ ബന്ദിപുര ജില്ലയില്‍ പോലീസ് വാഹന വ്യൂഹത്തിനുനേരെ തീവ്രവാദി ആക്രമണം. തീവ്രവാദികളുടെ വെടിവയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തീവ്രവാദികളുടെ ഒളിത്താവളങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ക്കു നേതൃത്വം നല്കിയ എസ്ഐ അല്‍താഫ് അഹമ്മദാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു പോലീസ് സംഘം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.