ഡെങ്കിപ്പനി: രോഗ ബാധിതരുടെ എണ്ണം 10,000 കടന്നു
ഡെങ്കിപ്പനി: രോഗ ബാധിതരുടെ എണ്ണം 10,000 കടന്നു
Tuesday, October 13, 2015 12:26 AM IST
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഡെങ്കിപ്പനി വീണ്ടും ഭീതി പരത്തുന്നു. ഈമാസം 3000ലധികം പേരില്‍ കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ തലസ്ഥാനത്ത് രോഗം പിടിപെട്ടവരുടെയെണ്ണം 10,683 ആയി. ഇതില്‍ 3,077 പേരിലും ഈമാസമാണ് രോഗം സ്ഥിരീകരിച്ചത്.

ഈമാസം ഡെങ്കിപ്പനി മൂലം 30 പേര്‍ മരിച്ചുവെന്നതാണ് ഔദ്യോഗീക കണക്ക്. എന്നാല്‍, ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 41 പേര്‍ മരണത്തിനു കീഴടങ്ങിയതായി സ്ഥിരികരിക്കാത്ത കണക്കുകള്‍ ചുണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ തലസ്ഥാനത്തുണ്ടായ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും ഭീകരമായ കണക്കാണിതെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2010ല്‍ 6,259 പേരിലാണ് ഡെങ്കിപ്പനി കണ്െടത്തിയിരുന്നത്. എന്നാല്‍, ഈവര്‍ഷം ഈ സംഖ്യ കഴിഞ്ഞമാസം തന്നെ മറികടന്നിരുന്നു. സെപ്റ്റംബര്‍ മാസം 6775 പേരില്‍ പനി കണ്െടത്തിയിരുന്നു. ഈമാസത്തിന്റെ ആരംഭ ദിവസങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല.


മൂന്നാം തീയതി വരെ 7,606 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിരുന്നത് എന്നാല്‍ കഴിഞ്ഞ ചില ദിവസങ്ങള്‍ക്കുള്ളിലാണ് രോഗികളുടെയെണ്ണത്തില്‍ വല്‍ വര്‍ദനവുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.