ബംഗളൂരു സ്ഫോടനം: വിചാരണ ഒന്നിച്ചു നടത്താനാവില്ലെന്നു കര്‍ണാടക
ബംഗളൂരു സ്ഫോടനം: വിചാരണ ഒന്നിച്ചു നടത്താനാവില്ലെന്നു കര്‍ണാടക
Tuesday, October 13, 2015 12:28 AM IST
ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കെതിരേയുള്ള ബംഗളൂരു സ്ഫോടന കേസുകളുടെ വിചാരണ ഒന്നിച്ചു നടത്താനാവില്ലെന്നു കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഒന്‍പത് കേസുകളിലായി 250ഓളം സാക്ഷികളുണ്െടന്നും എല്ലാ കേസുകളിലെയും സാക്ഷികള്‍ സമാനമല്ലെന്നും കര്‍ണാടക വ്യക്തമാക്കി. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട ഒന്‍പത് കേസുകളുടെയും വിചാരണ ഒന്നിച്ചു നടത്തണമെന്ന് ആവശ്യപ്പെട്ട് മഅദനി നല്‍കിയ അപേക്ഷയിലാണ് കര്‍ണാടക സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എല്ലാ കേസുകളിലും ഒരേ പ്രതികളായതിനാല്‍ ഒന്നിച്ചു വിചാരണ നടത്താമെന്നു സുപ്രീംകോടതി തന്നെ നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്െടന്നു മഅദനിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ പ്രശാന്ത് ഭൂഷണും ഹാരീസ് ബീരാനും വാദിച്ചു. നിയമപരമായ വിഷയമായതിനാല്‍ വിശദമായ വാദം വേണമെന്ന് വ്യക്തമാക്കിയ ജസ്റീസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് കേസ് അടുത്തമാസം നാലിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.