പാക്കിസ്ഥാന്‍ കള്ളക്കടത്തുകാരില്‍ നിന്നു 30 കോടിയുടെ ഹെറോയിന്‍ പിടികൂടി
Tuesday, October 13, 2015 12:28 AM IST
ജലന്ധര്‍: പഞ്ചാബിലെ ഉധര്‍ധരിവാലില്‍ പാക്കിസ്ഥാന്‍ കള്ളക്കടത്തുകാരില്‍നിന്ന് അതിര്‍ത്തിരക്ഷാസേന 30 കോടി രൂപ വിലവരുന്ന ആറ് കിലോ ഹൈറോയിന്‍ പിടികൂടി. തിങ്കളാഴ്ച അര്‍ധരാത്രിയാണ് കള്ളക്കടത്തുകാര്‍ അതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ടത്. ബിഎസ്എഫ് സംഘത്തെ കണ്ടതോടെ ഇവര്‍ ആക്രമണം അഴിച്ചുവിട്ടു.

ബിഎസ്എഫ് ജവാന്മാര്‍ പ്രത്യാക്രമണം ആരംഭിച്ചതോടെ കള്ളക്കടത്തുകാര്‍ രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്നു പ്രദേശത്തു നടത്തിയ തിരിച്ചലിലാണു രണ്ട് കിലോഗ്രാം വീതം തൂക്കമുള്ള മൂന്ന് പാക്കറ്റ് ഹെറോയിന്‍ കണ്െടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.