അസഹിഷ്ണുത കൂടുന്നു: അഡ്വാനി
അസഹിഷ്ണുത കൂടുന്നു: അഡ്വാനി
Tuesday, October 13, 2015 12:18 AM IST
മുന്‍ പാക്മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങ്സംഘടിപ്പിച്ച സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ തലയില്‍ ശിവസേനക്കാര്‍ കരി ഒഴിച്ചതില്‍ രാജ്യമെങ്ങും പ്രതി ഷേധം അലടയിച്ചു.

എല്‍.കെ. അഡ്വാനി: ഈ അതിക്രമം ചെയ്തത് ആരുതന്നെയായാലും അതൊരു പ്രസ്ഥാനമായാലും അപലപനീയമാണ്. സമീപകാലത്തു രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുകയാണ്. ഇതു ജനാധിപത്യത്തിനു ചേര്‍ന്നതല്ല.

മുക്താര്‍ അബ്ബാസ്നഖ്വി (കേന്ദ്രമന്ത്രി): കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ചതു നീതീകരിക്കാനാവാത്ത നടപടിയാണ്. ഇതു ഭരണഘടനയെ ബഹുമാനിക്കാത്ത ചില സംഘങ്ങളുടെ കുത്സിത നടപടിയാണ്. ജനാധിപത്യത്തില്‍ യോജിക്കാനും വിയോജിക്കാനും ഏതൊരാള്‍ക്കും അവകാശമുണ്ട്.

പ്രതിഷേധിക്കേണ്ടത് ഇങ്ങനെയല്ല.

പ്രീതി ശര്‍മ മേനോന്‍: (ആപ് മഹാരാഷ്ട്ര നേതാവ്) താലിബാന്‍ പോലെയാണു മുംബൈയില്‍ ശിവസേന.

കാനായി കുഞ്ഞിരാമന്‍: മഷിയാക്രമണം അല്‍പ്പത്തം.

എസ്. സുധാകര്‍ റെഡ്ഡി (സിപിഐ ജനറല്‍ സെക്രട്ടറി): ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ളതെങ്കില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനുള്ള നടപടിയെടുക്കണം.

വൃന്ദ കാരാട്ട് (സിപിഎം പോ ളിറ്റ്ബ്യൂറോ അംഗം): രാജ്യത്ത് വിഭാഗീയത വളര്‍ത്താനാണ് ബിജെപിനേതാവായ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. മോദിയുടേത് മേക്ക് ഇന്‍ ഇന്ത്യയല്ല, മറിച്ച് ബ്രേക്കിംഗ് ഇന്ത്യ(ഇന്ത്യയെ തകര്‍ത്തുകൊണ്ടിരിക്കുക)യാണ്. ഈ പദ്ധതിക്ക് താങ്ങായി നില്‍ക്കുന്ന തൂണുകള്‍ മതതീവ്ര വാദവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.