കാലാവധിക്കുമുമ്പു വിരമിച്ചവര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന്
Wednesday, November 25, 2015 12:40 AM IST
ന്യൂഡല്‍ഹി: കാലാവധിക്കുമുമ്പ് സര്‍വീസില്‍നിന്നു വിരമിച്ചവര്‍ക്കും ഒരേറാങ്ക് ഒരേ പെന്‍ഷന്‍ ആനുകൂല്യം നല്‍കണമെന്ന് വിമുക്തഭടന്മാര്‍. ഇന്നലെ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ സന്ദര്‍ശിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അടിസ്ഥാന തുക നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മന്ത്രിയെ ധരിപ്പിച്ചതായി യുണൈറ്റഡ് എക്സ്സര്‍വീസ്മെന്‍ ഫ്രണ്ട് സെക്രട്ടറി ജനറല്‍ ലഫ്.കേണല്‍ ദിനേശ് നയന്‍ അറിയിച്ചു. ഈമാസം ഏഴിന് പെന്‍ഷന്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.


വിമുക്തഭടന്മാരും മരിച്ചസൈനികരുടെ വിധവകളുമുള്‍പ്പെടെ 25 ലക്ഷംപേര്‍ക്ക് ആനുകൂല്യം ലഭിക്കും. എന്നാല്‍ ഈ ഉത്തരവ് പ്രകാരം നേരത്തെ വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.