മതഗ്രന്ഥങ്ങളുടെ പേര് ട്രേഡ്മാര്‍ക്കായി ഉപയോഗിക്കരുതെന്നു സുപ്രീംകോടതി
മതഗ്രന്ഥങ്ങളുടെ പേര് ട്രേഡ്മാര്‍ക്കായി ഉപയോഗിക്കരുതെന്നു സുപ്രീംകോടതി
Thursday, November 26, 2015 12:28 AM IST
ന്യൂഡല്‍ഹി: വിവിധ മതഗ്രന്ഥങ്ങളുടെ പേരുകള്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനുള്ള ട്രേഡ്മാര്‍ക്കായി ഉപയോഗിക്കരുതെന്നു സുപ്രീംകോടതി. ജസ്റീസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍.കെ. അഗര്‍വാള്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി. ദൈവങ്ങളുടെയോ മതഗ്രന്ഥങ്ങളുടെയോ പേരുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പെലേറ്റ് ബോര്‍ഡിന്റെ ഉത്തരവിനെതിരേ ബിഹാര്‍ സ്വദേശിയായ ലാല്‍ ബാബു പ്രിയദര്‍ശി ഫയല്‍ ചെയ്ത അപ്പീലിലാണു വിധി. സാമ്പ്രാണിത്തിരികളും സുഗന്ധവ്യഞ്ജനങ്ങളും രാമായണ്‍ എന്ന പേരില്‍ വില്‍പന നടത്താന്‍ അനുവദിക്കണമെന്നതായിരുന്നു ആവശ്യം. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ഉപയോഗിക്കാന്‍ പാടില്ല. രാമായണ്‍ എന്ന പേര് ട്രേഡ്മാര്‍ക്കായി രജിസ്റര്‍ ചെയ്യാന്‍ കഴിയില്ലെങ്കിലും ഈ വാക്കിനോടു മറ്റെന്തെങ്കിലും വാക്കുകള്‍ കൂട്ടിച്ചേര്‍ത്താല്‍ രജിസ്ട്രേഷന് പരിഗണിക്കുന്നതില്‍ തടസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.