അതിര്‍ത്തിയില്‍ ഐഎസ് ഭീകരത അഴിച്ചുവിടാന്‍ സാധ്യത
Friday, November 27, 2015 12:34 AM IST
ജമ്മു: നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ഇന്ത്യയ്ക്കെതിരേ അക്രമണം നടത്താന്‍ ഇസ്ലാമിക് സ്റേറ്റ് പാക്കിസ്ഥാനിലെ ഭീകരസംഘടനകളുമായി കൈകോര്‍ക്കാന്‍ സാധ്യതയുണ്െടന്നു ജമ്മുവിലെ ബിഎസ്എഫ് ഐജി രാകേഷ് ശര്‍മ പറഞ്ഞു.

എന്നാല്‍, ഇതുവരെ ഐഎസിന്റെ ലക്ഷണങ്ങളൊന്നും അതിര്‍ത്തിയില്‍ കാണാനായിട്ടില്ല. എന്നിരുന്നാലും വിവിധ സെക്ടറുകളിലെ കമാന്‍ഡര്‍മാര്‍ക്ക് ഇതുസംബന്ധിച്ചു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തും നേരിടാന്‍ ബിഎസ്എഫ് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.