മൂടല്‍മഞ്ഞ്: ബംഗളൂരുവില്‍ നൂറോളം വിമാനങ്ങള്‍ വൈകി
Sunday, November 29, 2015 12:17 AM IST
ബംഗളൂരു: കനത്ത മൂടല്‍മഞ്ഞു മൂലം ബംഗളൂരു കെംപഗൌഡ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള നൂറോളം വിമാന സര്‍വീസുകള്‍ വൈകി.

ഇവയില്‍ നാല് അന്താരാഷ്ട്ര സര്‍വീസുകളും ഉള്‍പ്പെടുന്നു. ബംഗളൂരുവിലേക്കുള്ള 36 വിമാനങ്ങളും ബംഗളൂരുവില്‍നിന്നുള്ള 70 വിമാനങ്ങളുമാണു വൈകിയത്.

ഇന്നലെ പുലര്‍ച്ചെ 4.30നും രാവിലെ 8.10നുമിടയിലാണ് മൂടല്‍മഞ്ഞുണ്ടായത്. ഇതാണു വിമാനങ്ങള്‍ വൈകാന്‍ കാരണം. അതേസമയം, സര്‍വീസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആംസ്റര്‍ഡാമിലേക്കുള്ള ലുഫ്താന്‍സ ഫ്ളൈറ്റ്, എമിറേറ്റ്സ് (ദുബായ്), ഖത്തര്‍ (ദോഹ), ബ്രിട്ടീഷ് എയര്‍വേയ്സ് (ഹീത്രു എയര്‍പോര്‍ട്ട്) എന്നിവയാണ് വൈകിയ അന്താരാഷ്ട്ര സര്‍വീസുകള്‍.


നവംബര്‍ 13 മുതല്‍ ഫെബ്രുവരി 16 വരെ ഇവിടെ റേഡിയേഷന്‍ ഫോഗ് എന്ന മഞ്ഞു പ്രതിഭാസമുണ്െടന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരുന്നു. സുര്യാസ്തമയത്തിനു ശേഷമാണ് റേഡിയേഷന്‍ ഫോഗ് സാധാരണയായി ഉണ്ടാകുന്നത്. ചിലപ്പോള്‍ പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ ഒമ്പതു വരെയും ഇതുണ്ടാകാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.