മന്ത്രിയുമായി കലഹം; ഐപിഎസുകാരി തെറിച്ചു
മന്ത്രിയുമായി കലഹം; ഐപിഎസുകാരി തെറിച്ചു
Sunday, November 29, 2015 11:55 PM IST
ചണ്ഡീഗഢ്: ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജുമായുണ്ടായ കലഹത്തെത്തുടര്‍ന്നു ഫത്തേഹാബാദ് ജില്ലാ എസ്പി സംഗീത റാണി കാലിയയെ ചുമതലകളില്‍നിന്നു മാറ്റി.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത്തരത്തില്‍ മാറ്റപ്പെടുന്ന രണ്ടാമത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇവര്‍. ജില്ലയില്‍ നടന്ന ഒരു ചടങ്ങില്‍ ഇവരും മന്ത്രിയും തമ്മിലുണ്ടായ വാഗ്വാദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഈ ചടങ്ങില്‍നിന്നു പുറത്തുപോകണമെന്ന് എസ്പിയോട് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ അതിനു വിസമ്മതിച്ചു. ഇതോടെ രോഷാകുലനായ മന്ത്രി പരിപാടി ബഹിഷ്കരിച്ചു പുറത്തേക്കു പോയി. ഇതിന്റെ വീഡിയോയാണ് വൈറല്‍ ആയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.