നുഴഞ്ഞുകയറ്റത്തിനെതിരേ അതീവ ജാഗ്രതാ നിര്‍ദേശം
Monday, November 30, 2015 12:53 AM IST
ശ്രീനഗര്‍: ലഷ്കര്‍ ഇ തൊയിബ, ജയ്ഷ് ഇ മുഹമ്മദ് എന്നീ തീവ്രവാദസംഘടനകളിലെ നൂറുകണക്കിനാളുകള്‍ നുഴഞ്ഞുകയറാന്‍ തയാറെടുക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു കാഷ്മീര്‍ താഴ്വരയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി. കുപ്വാര ജില്ലയില്‍ എട്ട് ആഴ്ചകള്‍ക്കുള്ളിലെ തീവ്രവാദ നീക്കങ്ങള്‍ ഈ സൂചനയാണു നല്കുന്നതെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു.

വടക്കന്‍ കാഷ്മീരില്‍ സ്വാധീനം ശക്തമാക്കാനുള്ള തീവ്രവാദ സംഘടനകളുടെ ശ്രമമാണിതിനു പിന്നില്‍. എന്നാല്‍, ഇതിനോടകം 25 തീവ്രവാദികള്‍ കുപ്വാരയിലെത്തിയതായാണു റിപ്പോര്‍ട്ട്. ശംസംബാരി റേഞ്ചിലെ മനിഗഡ് വനത്തില്‍ 10 ലഷ്കര്‍ ഭീകരര്‍ തമ്പടിച്ചതായാണു വിവരം. തംഗ്ധറിലെ സൈനിക ക്യാമ്പിനു നേര്‍ക്കു ചാവേര്‍ സ്ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി കഴിഞ്ഞദിവസം സൈന്യം പരാജയപ്പെടുത്തിയിരുന്നു. സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരും ഒരു ഗ്രാമവാസിയും കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.