പ്രധാനമന്ത്രി പാരീസിലേക്കു പുറപ്പെട്ടു
പ്രധാനമന്ത്രി പാരീസിലേക്കു പുറപ്പെട്ടു
Monday, November 30, 2015 12:40 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്കു പുറപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം മോദി അറിയിച്ചത്. ഇന്ന് ആരംഭിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പാരീസിലെ പരിസ്ഥിതിയെ സംബന്ധിക്കുന്ന വിഷയങ്ങളും ചര്‍ച്ചചെയ്യും. മോദി, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തുടങ്ങിയവരുള്‍പ്പെടെ 150 രാഷ്ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വാ ഒളാന്ദിനൊപ്പം രാജ്യാന്തര സൌരോര്‍ജ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നയിക്കുന്ന ചര്‍ച്ചയിലും പങ്കാളിയാകുമെന്നു മോദി പറഞ്ഞു.


ലോകം മുഴുവന്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്കാകുലമാണ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ആവശ്യക്കാര്‍ക്കു പ്രകൃതിയില്‍നിന്നുള്ള ഊര്‍ജത്തിന്റെ സംസ്കരണത്തിനായി ധനസഹായം നല്കുമെന്നും മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.