ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചു
ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചു
Tuesday, December 1, 2015 12:45 AM IST
ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ ഇന്നലെ അവതരിപ്പിച്ചു. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലെ സമരകാലത്ത് തയാറാക്കിയ കരടുബില്ലില്‍ കേജരിവാള്‍ വെള്ളം ചേര്‍ത്തെന്ന് ആരോപണങ്ങള്‍ക്കിടയിലാണ് സര്‍ക്കാര്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചത്.അഴിമതിക്കാര്‍ക്കു ജീവപര്യന്തവും തട്ടിച്ചെടുത്ത നികുതിപണത്തിന്റെ അഞ്ചിരട്ടി പിഴയും ഉറപ്പാക്കാന്‍ സാധിക്കുന്ന ബില്ലാണെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയത്. ബില്ലിനെ ജോക്പാല്‍ എന്നു പരിഹസിച്ച് നൂറ്റമ്പതോളം അനുയായികള്‍ക്കൊപ്പം പ്രതിഷേധവുമായി എത്തിയ ആംആദ്മി പാര്‍ട്ടി സ്ഥാപകനേതാക്കളൂം ഇപ്പോഴത്തെ കടുത്ത വിമര്‍ശകരുമായ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും നിയമസഭയ്ക്കു സമീപം പോലീസ് തടഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.