വിഎസിനെ മുന്നില്‍ നിര്‍ത്തുന്നതു ഗുണം ചെയ്യും: സുധാകര്‍ റെഡ്ഢി
Tuesday, December 1, 2015 12:49 AM IST
ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദനെ മുന്നില്‍നിര്‍ത്തുന്നത് എല്‍ഡിഎഫിനു ഗുണം ചെയ്യുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢി. തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്റെ സാന്നിധ്യവും പങ്കാളിത്തവും എല്‍ഡിഎഫിന് ഗുണം ചെയ്യം.

കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ വിഎസ് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആരായിരിക്കണം എന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സിപിഎമ്മാണ്. ഉചിതമായ സമയത്ത് സിപിഐ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കുമെന്നും സുധാകര്‍ റെഡ്ഢി പാര്‍ട്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.