ഐഎസ്ഐ ചാരവൃത്തി: മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നു
Tuesday, December 1, 2015 12:33 AM IST
ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്ഐക്കു രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ബിഎസ്എഫിലെ രഹസ്യാന്വേഷണ വിഭാഗം ഹെഡ്കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദിനെ ഈമാസം ഏഴുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു ഡല്‍ഹി കോടതി ഉത്തരവായി.

മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കു സംഭവത്തില്‍ പങ്കുണ്േടായെന്നു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സഞ്ജയ് ഖനക്വാള്‍ ക്രൈംബ്രാഞ്ച് സംഘത്തോടു ചോദിച്ചു. ഇതുവരെ അത്തരം ബന്ധങ്ങള്‍ കണ്െടത്തിയിട്ടില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ മറുപടി.

ജമ്മുവിലെ ബിഎസ്എഫ് ആസ്ഥാനത്തെ രഹസ്യാന്വേഷണവിഭാഗത്തിലാണു റഷീദ് ജോലി ചെയ്തിരുന്നത്. ഇവിടെയെത്തുന്ന എല്ലാ രേഖകളും അതീവരഹസ്യസ്വഭാവമുള്ളവയായിരുന്നു. ഇതാണു റഷീദ് കൂട്ടാളികള്‍ക്കു കൈമാറിയത്. തന്ത്രപ്രധാനമായ ഫോട്ടോകളും രേഖകളും ഇയാളുടെ വസതിയില്‍നിന്നു പോലീസ് കണ്െടത്തുകയും ചെയ്തു. സംഭവത്തില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്െടന്നു പോലീസ് സംശയിക്കുന്നുണ്ട്. ചാരപ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നത് ഏതാനും ഉദ്യോഗസ്ഥരായിരുന്നുവെന്നാണു സൂചനകള്‍. ചാരപ്പണിക്കായി എത്തുന്നവര്‍ക്ക് വീസാരേഖകള്‍ തരപ്പെടുത്തിക്കൊടുക്കുന്നതിനും ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി കരുതപ്പെടുന്നു.


വിശദമായ വിവരങ്ങള്‍ ലഭ്യമായാല്‍ പാക് ഹൈക്കമ്മീഷന്‍ ജീവനക്കാരനെ ചോദ്യം ചെയ്യാന്‍ വിദേശകാര്യമന്ത്രാലയത്തെ സമീപിക്കുമെന്നു ഡല്‍ഹി പോലീസ് കമ്മീഷണര്‍ (ക്രൈം) രവീന്ദ്ര യാദവ് അറിയിച്ചു. സംഭവത്തെക്കുറിച്ചു സൈനിക അന്വേഷണത്തിനു ബിഎസ്എഫ് ഉത്തരവിട്ടു. ഡല്‍ഹി പോലീസിന്റെ അന്വേഷണത്തിനു പുറമേയാണിത്. കേസന്വേഷിക്കുന്ന പോലീസ് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്െടന്നും ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു. തന്ത്രപ്രധാനമായ ഫോട്ടോകളും രേഖകളും കൈവശം വന്നത് എങ്ങനെയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് അബ്ദുള്‍ റഷീദ് വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

റഷീദിനു പുറമേ ജമ്മു-കാഷ്മീരിലെ രജൌരി നിവാസിയായ മാസ്റര്‍ രാജ എന്നറിയപ്പെടുന്ന കഫായിത്തുള്ള ഖാനും അറസ്റിലായിരുന്നു. ഭോപ്പാലിലേക്കു പോകുന്നതിനിടെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നു കഴിഞ്ഞ 26 നാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് പാക്ക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചു സൂചനകള്‍ ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.