ഗുജറാത്തില്‍ ബസ് നദിയില്‍ വീണ് 37 പേര്‍ മരിച്ചു
ഗുജറാത്തില്‍ ബസ് നദിയില്‍ വീണ് 37 പേര്‍ മരിച്ചു
Saturday, February 6, 2016 12:18 AM IST
അഹമ്മദാബാദ്: ഗുജറാത്തില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 37 പേര്‍ മരിച്ചു. 24പേര്‍ക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ നവസരിയില്‍നിന്നു യുകായിയിലേക്കു നിറയെ യാത്രക്കാരുമായി പോയ ബസ് പൂര്‍ണ നദിക്കു കുറുകെയുള്ള പാലത്തില്‍നിന്നു താഴേക്കു പതിക്കുകയായിരുന്നു.

അഗ്നിശമനസേന, 108 ആംബുലന്‍സ്, പോലീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.